Thu Jun 19, 2025 1:51 PM 1ST
Location
Sign In
13 Apr 2025 22:41 IST
Share News :
കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.വി.പി ശശിധരന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കായി ചിരിയോരം സ്നേഹസൗഹൃദ സംഗമം നടന്നു. വള്ളിക്കുന്ന് സംഗീത് ഗ്രാമിൽ നടന്ന പരിപാടിയിൽ നൂറോളം കാൻസർ രോഗികൾ പങ്കെടുത്തു. രോഗികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു അവശ്യ സാധനങ്ങളും ഫലവൃക്ഷ തൈകളും നൽകി.ശ്രീജിത്ത് അരിയല്ലൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയർമാനും മലപ്പുറം ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റുമായ എ. ശിവദാസൻ ഉദ്‌ഘാടനം ചെയ്തു. തദവസരത്തിൽ ഇമ്പിച്ചിബാവ ആശുപത്രിയിലെ ഡോ.ഷംസുദീൻ, ഡോ.സുബ്രഹ്മണ്യൻ ,ഡോ.വി.പി ശശിധരൻ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി. രാവിലെ ഒൻപത് മണിമുതൽ ആരംഭിച്ച സംഗീത സദസ്സിന് സുധീർ കടലുണ്ടി,ഗാനഭൂഷൺ യൂസഫ് താനൂർ,മധുമാസ്റ്റർ, ഹിന്ദുസ്ഥാനി സംഗീതജ്ഞ കലാവതി,തലശേരി ബച്ചൻ അഷറഫ് എന്നിവർ നേതൃത്വം നൽകി. ശോഭ കലാനാഥൻ , ഡോ.ലാലുകിഴപ്പാട്ട്,നീലകണ്ഠൻനമ്പൂതിരി മാസ്റ്റർ, നസീർ,സുകേതു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.