Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രം കൃഷ്‌ണയാനം ഓഡിറ്റോറിയത്തിൽ നടന്നു

15 Mar 2026 22:54 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രം കൃഷ്‌ണയാനം ഓഡിറ്റോറിയത്തിൽ നടന്ന ചാവക്കാട് മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രം ഊരാളനും,ഗുരുവായൂർ ക്ഷേത്രം ഓതിക്കനുമായ മുന്നൂലം നീലകണ്ഠൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും,സാഹിത്യകാരനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.വിഷ്ണുനാമ പ്രചാരണ സഭ അധ്യക്ഷൻ സൺറൈസ് ശ്രീനിവാസൻ മുഖ്യാതിഥിയായി.മൗനയോഗി സ്വാമി എ.ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി.ആധ്യാത്മിക പ്രഭാഷണ പരമ്പരകളിൽ പ്രഥമ സ്ഥാനീയനായ വിദ്യാസാഗർ ഗുരു മൂർത്തി മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.നാരായണീയം,മെഗാ തിരുവാതിര,വീരനാട്യം എന്നിവ അരങ്ങേറി.ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 8 മണിക്ക് നടന്ന വിളമ്പര ബൈക്ക് റാലി തിരുവത്ര അയോധ്യ നഗറിൽ നിന്ന് ആരംഭിച്ച് തിരുവത്ര,കുഞ്ചേരി പുന്ന വഴി ആലുംപടി,കാവതിയാട്ട്,പാലയൂർ,കോഴിക്കുളങ്ങര,ചാവക്കാട് ടൗൺ വഴി നേരെ ബീച്ച് ദ്വാരകവഴി മണത്തലയിൽ സമാപിച്ചു.ചാവക്കാട് മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനം സംയോജക് സുരേഷ് തിരുവത്ര സ്വാഗതവും,സ്വാഗതസംഘം ജോയിന്റ് കൺവീനർ ബേബി കരിപ്പോട്ട് നന്ദിയും പറഞ്ഞു.സ്വാഗതസംഘം സഹരക്ഷാധികാരി താമരശ്ശേരി ബാബു,ചെയർമാൻ സുധീർ പണിക്കർ പാലയൂർ,രാഷ്ട്രീയ സ്വയം സേവക സംഘം ഗുരുവായൂർ ഖണ്ഡ് കാര്യവാഹ് സി.കെ.മനോജ്,ഗുരുവായൂർ ഖണ്ഡ് സഹ സംയോജക് കെ.ജി.രാധാകൃഷ്‌ണൻ,ഷിജൂപുന്ന തുടങ്ങിയവർ നേതൃത്വം നൽകി.  


Follow us on :

More in Related News