Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരണപ്പെട്ടു

15 Mar 2026 22:37 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ നടന്ന വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾ മരണപ്പെട്ടു. തമിഴ്നാട് കള്ളകുറിച്ചി ജില്ലയിലെ ചിന്നസേലം മാധവച്ചേരി സൗത്ത് സ്ട്രീറ്റിൽ താമസിക്കുന്ന തമിലറസൻ (45) ആണ് മരിച്ചത്.

ഒമാനിലെ യൂറോ പോസ്റ്റെക് ഇന്റർനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

ജബൽ അഖ്ത്തറിൽ നിന്നും നിസ്വയിലേക്കുള്ള യാത്രാമധ്യേ ജബൽ അഖ്ത്തറിനു താഴ്വാരത്തുള്ള സൂക്ക് പരിസരത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിലറസൻ മരണപ്പെടുകയായിരുന്നു. രണ്ടുപേർക്ക് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പിതാവ് രാമസ്വാമി, മാതാവ് ഉണ്ണാമലൈ. ഭാര്യ വെള്ളാച്ചി. തമിലറസന് ഒരു ആണും ഒരു പെണ്ണും ഉൾപ്പെടെ രണ്ട് മക്കളുണ്ട്.

മസ്കറ്റിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News