Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസ്‌ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 28 വരെ

22 Dec 2024 12:30 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: ജീവകാരുണ്യ കലാകായിക സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന കാസ്‌ക് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാറാണി വെഡിങ് കളക്ഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാമത് കാസ്‌ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 28 വരെ കാരിക്കോട് തോപ്പില്‍ ഗാലറി ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 7.30ന് പി.ജെ.ജോസഫ് എം.എല്‍.എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി വിതരണ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു നിര്‍വഹിക്കും. സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. ഒന്നാം സമ്മാനം 75,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 50,000 രൂപയും ട്രോഫിയും, ബെസ്റ്റ് പ്ലെയറിന് ട്രോഫിയും കാഷ് അവാര്‍ഡും. ബെസ്റ്റ് ട്രയലിന് കാഷ് അവാര്‍ഡും നല്‍കും. ഇന്ത്യയിലെ എട്ട് മുന്‍നിര ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാലായിരത്തോളം പേര്‍ക്ക് മല്‍സരം കാണാനുള്ള അവസരമാണ് ക്രമീകരിച്ചിരിക്കുന്നത്. മല്‍സരത്തിനു മുന്നോടിയായി പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികളും അരങ്ങേറും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം കാന്‍സര്‍, കിഡ്നി രോഗികളെ സഹായിക്കുന്നതിനാണ് വിനിയോഗിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എ.എസ്.ജാഫര്‍ഖാന്‍, ചെയര്‍മാന്‍ ഷാമല്‍ അസീസ്, ഫൈസല്‍ ചാലില്‍, കെ.ബി. ഹാരിസ്, കെ.പി.ഷംസുദ്ദീന്‍, സബീഷ് അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News