Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുതലും കൈത്താങ്ങും; വൈക്കം താലൂക്ക് അദാലത്ത് നടത്തി.

10 Dec 2024 14:59 IST

santhosh sharma.v

Share News :

വൈക്കം: വിവിധ വിഷയങ്ങളിൽ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടാകാത്ത സാധാരണക്കാരുടെ നിരവധി വിഷയങ്ങൾക്ക് അദാലത്തിലൂടെ പരിഹാരമുണ്ടാക്കാനായെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന 'കരുതലും കൈത്താങ്ങും' വൈക്കം താലൂക്ക് പരാതിപരിഹാര അദാലത്ത്  വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, എ.ഡി.എം. ബീന പി. ആനന്ദ് , പാലാ ആർ ഡി.ഒ: കെ.പി. ദീപ തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News