Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്തിയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

18 Feb 2026 23:19 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാം മൈലിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് മക്കാം താഴത്തെ വീട്ടിൽ ഹാഫിസ് താജുദ്ദീൻ (22) ആണ് മരിച്ചത്. 


ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിൽ നിന്ന് തെന്നി ടോറസ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം നന്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പിതാവ്: താജുദ്ദീൻ. മാതാവ്: ഷംസാദബീഗം. സഹോദരങ്ങൾ: ഹാഫിദ താജുദ്ദീൻ, ഹാഫിൽ താജുദ്ദീൻ. 


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Follow us on :

More in Related News