Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 19:29 IST
Share News :
കുടുംബശ്രീ ജില്ലാ മിഷൻ മലപ്പുറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാന്റീൻ & കാറ്ററിംഗ് വിഷയത്തിലുള്ള 20 ദിന പരിശീലന ക്ലാസ് വിജയകരമായി സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. . വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസാരിച്ച പഞ്ചായത്ത് പ്രസിഡണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തൊഴിൽപരമായ പരിശീലനങ്ങൾ സ്ത്രീകളുടെ സ്വയംതൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ പരിശീലനാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ ജുസൈല കൊലക്കൽ, സഹീറ റഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ കുടുംബശ്രീ പ്രവർത്തകർ, പരിശീലകർ, പരിശീലനാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.