Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെന്നൈയിൽ നിന്ന് വൈക്കത്തേക്ക് ബസ് സർവ്വീസ് അനുവദിച്ചു; നടപടി ഫ്രാൻസിസ് ജോർജ് എം.പി നൽകിയ നിവേദനത്തെ തുടർന്ന്.

28 Dec 2024 21:13 IST

santhosh sharma.v

Share News :

വൈക്കം : ചെന്നൈയിൽ നിന്ന് വൈക്കത്തേക്ക് തമിഴ്നാട് സർക്കാർ ബസ് സർവ്വീസ് അനുവദിച്ചു; നടപടി ഫ്രാൻസിസ് ജോർജ് എം.പി നൽകിയ നിവേദനത്തെ തുടർന്ന്. വൈക്കത്ത് തമിഴ്നാട് സർക്കാർ 8 കോടിയിലധികം രൂപ വിനിയോഗിച്ച്

നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സമ്മേളന വേദിയിൽ വച്ച് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ നിന്നും വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് ആരംഭിക്കുവാൻ തീരുമാനിച്ചത്.

2025 ജനുവരി ഒന്നു മുതൽ സർവ്വീസ് ആരംഭിക്കും. ചെന്നൈയിലേക്കും തമിഴ്നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ പഴനി, തഞ്ചാവൂർ, വേളാങ്കണ്ണി എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് മറ്റൊരു ബസ് സർവ്വീസ് കൂടി ആരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടിരുന്നു.

Follow us on :

More in Related News