Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 07:37 IST
Share News :
പീരുമേട് :
അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 2025 26 വർഷത്തേക്കുള്ള ബജറ്റിൽ 128 , 33,56,294 രൂപ വരവും 128 , 21 , 10,642 രൂപ ചെല .
വും 12,45,652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു .
വൈസ് പ്രസിഡൻ്റ് ആർ. ശെൽ വത്തായി അഴുത ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഭവനനിർമാണ പദ്ധതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് പി .എം.എ.വൈ പദ്ധതിയിലേക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി തൊണ്ണൂറ്റ് ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപ ബഡ്ജറ്റിൽ വകയിരുത്തി. കാർഷിക മേഖല വികസനത്തിനായി അഞ്ച് ലക്ഷത്തി അമ്പത്തിമൂവായിരം രൂപയും ക്ഷീരവികസനത്തിനായി 10 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതികൾക്കായി 7 ലക്ഷം രൂപയും വനിത ക്ഷേമം ചെറുകിട വ്യവസായ വികസനത്തിനായി 50 ലക്ഷം രൂപയും ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ പദ്ധതികൾക്കായി 30 ലക്ഷം രൂപയും ആരോഗ്യ മേഖലയിലെ മറ്റു പദ്ധതികൾക്കായി തൊണ്ണൂറ്റി ഏഴ് ലക്ഷത്തി പതിനയ്യായിരത്തി അറുനൂററി പന്ത്രണ്ട് രൂപയും അംഗൻവാടി വികസനത്തിനായി 23 ലക്ഷം രൂപയും ടൂറിസം ശുശ്രൂഷ ക്ഷേമം പദ്ധതികൾക്കായി 50 ലക്ഷം രൂപയും തോട്ടം മേഖലയിലെ കുട്ടികളുടെ സുരക്ഷയ്ക്ക് കൂട് പദ്ധതിക്കായി പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപയും വയോജന ക്ഷേമ പദ്ധതികൾക്കായി നാല്പത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റെയ്യായിരത്തി മുപ്പത് രൂപയും സാംസ്കാരിക മേഖലക്കായി ഇരുപത്തഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് അൻപതിഏഴ് ലക്ഷത്തി അമ്പതിനായിരം രൂപയും പട്ടികജാതി പട്ടികവർഗ്ഗ മേഖല വികസനത്തിനായി മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തിനാലായിരം രൂപയും കുടിവെള്ളം ശുചിത്വം പദ്ധതികൾക്കായി ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി നാല്പത്തിയഞ്ച് കോടി ഏഴുപത്തി ഒന്ന് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മണി തോമസ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ
ബി.ഡി. ഒ ആര് .വെള്ളയ്യന് , വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Follow us on :
More in Related News
Please select your location.