Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 08:55 IST
Share News :
പെരുവന്താനം:കാർഷികം ഭവന നിർമ്മാണം ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പെരുവന്താനം പഞ്ചായത്തിന്റെ 2025- 26 വർഷത്തേക്കുള്ള കരട് ബജറ്റ് അവതരണം നടന്നു. ബജറ്റ് അവതരണ യോഗത്തിന് പഞ്ചായത്ത് പ്രസിഡൻറ് നിജിനി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.20 കോടി രണ്ട് ലക്ഷത്തി എൺപത്തി എട്ടായിരത്തി എഴുനൂറ്റി പതിനാറ് രൂപയുടെ(20,02,88716) വരവിനത്തിലും
പത്തൊൻപത് കോടി അറുപത്തി ഏഴ് ലക്ഷത്തി നാൽപത്തിരണ്ടായിരത്തി മൂന്നൂറ് രൂപയുടെ (196742300)ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ്
വൈസ് പ്രസിഡണ്ട് ഇ. ആർ ബൈജു ബജറ്റ്
അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഭരണകാലത്ത് തന്നെ പൂർത്തീകരിക്കുന്ന രീതിയിലുള്ള വ്യത്യസ്തവും നൂതനവുമായ പദ്ധതി വിവിധ മേഖലകളിലായി ആസൂത്രണം ചെയ്തിരിക്കുന്നത്.അർഹമായ എല്ലാവർക്കും പാർപ്പിടം,വീട് അറ്റകുറ്റ പണി ,സ്വയംതൊഴിൽ സംരംഭങ്ങൾ,വിവിധ ക്ഷേമ പദ്ധതികൾ, മൂലധന ആസ്തികളുടെ സംരക്ഷണവും വികസനവും,റോഡുകളുടെ നിർമ്മാണം,ക്ഷേമപെൻഷനുകൾ, ഏകയം, മണിക്കൽ ഉൾപ്പെടെയുള്ള പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ തുടർ വികസനം എന്നിവയ്ക്ക് ആവശ്യമായ തുക വക യിരുത്തിയിട്ടുണ്ട് . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര ആവിഷ്കൃത പദ്ധതികൾ വിവിധ ക്ഷേമപെൻഷനുകൾ,സംയോജിത പദ്ധതികൾ പ്രത്യേക ഉദ്ദേശ പദ്ധതികൾ തുടങ്ങിയുള്ള വിഹിതവും ഗുണഭോകൃത വിഹിതവും തനത് ഫണ്ട് എന്നിവയെല്ലാം ചേർത്താണ് 20 കോടി രണ്ട് ലക്ഷത്തി എൺപത്തി എട്ടായിരത്തി എഴുനൂറ്റി പതിനാറ് രൂപ വരവിനത്തിൽ പ്രതീക്ഷിക്കുന്നത്. വാർഷിക പദ്ധതി തൊഴിലുറപ്പ് പദ്ധതി വിവിധ കേന്ദ്ര പദ്ധതികൾ ക്ഷേമ പെൻഷനുകൾ അനിവാര്യ ചെലവുകൾ എന്നിവയെല്ലാം ചേർത്ത് പത്തൊൻപത് കോടി അറുപത്തി ഏഴ് ലക്ഷത്തി നാൽപത്തിരണ്ടായിരത്തി മൂന്നൂറ് രൂപയുടെ ചെലവും കണക്കുകൂട്ടുന്നു. വന്യജീവി ശല്യം അതിരൂക്ഷമായിട്ടുള്ള പ്രദേശങ്ങളിൽ തടയുന്നതിന് ഫെൻസിങ് നടത്തുന്നതിന് പ്രാരംഭഘട്ടം എന്ന നിലയിൽ 6 ലക്ഷം രൂപയും മണിക്കൽ ടൂറിസം കേന്ദ്രത്തിൽ കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും പദ്ധതിയിൽ ഉൽപാദന മേഖലയിൽ വനിതകൾക്ക് മുല്ലപ്പൂ കൃഷി യൂണിറ്റ്, ഗ്രാമീണ റോഡുകളുടെ വികസനം തുടങ്ങിയ നിരവധി പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തംഗങ്ങളും വിവിധ നിർവഹണ സമതിയംഗങ്ങളും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.