Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:12 IST
Share News :
കനാല്‍പാലത്തിന്റെ കൈവരി തകര്‍ന്നത് പുസ്ഥാപിച്ചില്ല
ആളൂര്‍ ചര്‍ച്ച് റോഡിലെ കനാല്‍പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മിക്കാന്‍ നടപടിയായില്ല. ആളൂര്‍ എടത്താടന്‍ കവല, വെള്ളാഞ്ചിറ, കാല്‍വരിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ചാലക്കുടി വലതുകര മെയിന്‍ കനാലിനു കുറുകെയുള്ള പാലമുള്ളത്. എഴുപതു വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ മിക്കതും കോണ്‍ക്രീറ്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തായ നിലയിലാണ്. കൈവരികള്‍ പൂര്‍ണമായി നശിച്ചാല്‍ ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലാതാകുമെന്നതിനാല്‍ എത്രയും കൈവരികള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.