Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ സര്‍ക്കാര്‍ സ്‌കൂളില്‍ ബഷീര്‍ അനുസ്മരണം

11 Jul 2025 15:53 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ചെമ്പുചിറ: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും ലൈബ്രറി കൗണ്‍സിലും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.എസ്.വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കൃപ കൃഷ്ണന്‍, നാഡിപ്പാറ പിറവി വായനശാല പ്രസിഡന്റ് വി.എസ്.സുബീഷ്, മഞ്ജു സജി,കെ.എം.ഗീത, പ്രിന്റി പ്രദീപ്, നിധീഷ് ഗോപി എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News