Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണം വ്യാപകമായ വെള്ളൂരിൽ ജനങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

22 Nov 2024 18:33 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ മോഷണം നടന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വെള്ളൂർ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ക്ലാസ്. വെള്ളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിന് വെള്ളൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ബിജു, വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, കുടുബശ്രീ, സി ഡി എസ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങൾ ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ക്ലാസിൽ ബോധവത്കരണം നടത്തി.

Follow us on :

More in Related News