Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 09:12 IST
Share News :
വൈക്കം: പെരുവയിൽ തുണിക്കടയിൽ മോഷണം, ഷട്ടറിന്റെ താഴ് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്‌ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ അപഹരിച്ചു.. മൂർക്കാട്ടിപ്പടിയിൽ പ്രവർത്തിക്കുന്ന പൈന്താറ്റിൽ രാധമണിയുടെ ഡ്രസ് സെന്ററിലാ ണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിഞ്ഞത്. പുലർച്ചെ മഴക്കോട്ട് ധരിച്ചെത്തിയ മോഷ്ട്ടാവ് എന്ന് കരുതുന്ന ഒരാൾ കടയിലേക്ക് പോകുന്നതിൻ്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കപ്യൂട്ടർ ഉൾപ്പെടെ വില പി ടിപ്പുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും പണം മാത്രമാണ് നഷ്ടപെട്ടത്. കഴിഞ്ഞ മാസം മൂർക്കാട്ടിപ്പടിയിലുള്ള എസ്.എൻ.ഡി.പി.ഹാ ളിൽ അഴിച്ചു വച്ചിരുന്ന ഏഴ് ഫാനുകൾ മോഷണം പോയിരുന്നു. വെളളൂർ പോലീസ് സ്‌ഥലത്തെത്തി പ്രദേശത്തെ സി സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
Please select your location.