Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 20:10 IST
Share News :
കടുത്തുരുത്തി: തൊഴിലന്വേഷകർക്ക് ഒരുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം തൊഴിൽ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിജ്ഞാന കേരളം പദ്ധതിയിലേക്ക് ഇന്റേൺമാരെ നിയമിക്കുന്നതിന്് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ഇന്റേൺമാരായി പ്രവർത്തിക്കാൻ അവസരം ലഭിക്കും. മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, നരവംശശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, പബ്ലിക് പോളിസി ആന്റ് ഗവേർണൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഡിസെൻട്രലൈസേഷൻ ആൻഡ്് ഗവേർണൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ വിവിധ വിഷയ മേഖലകളിൽ എൻജിനീയറിങ് ബിരുദമോ ഉള്ള 35 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേയ്ക്ക് ഇന്റേൺഷിപ്പ് സ്റ്റൈപന്റ് ആയി 15000 രൂപ ലഭിക്കും. https://forms.gle/h2EX1t1if4rrdxK79 എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 25.
Follow us on :
Tags:
More in Related News
Please select your location.