Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2025 20:03 IST
Share News :
ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം മുപ്പത്തിരണ്ടാം വാർഡിൽ ഏസിപടിക്ക് കിഴക്ക് വശം താമസിക്കുന്ന ചിങ്ങനാത്ത് അബ്ദുല്ല മോന്റെ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.ഇന്നലെ(ചൊവ്വാഴ്ച്ച)പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.മത്സ്യവിതരണ തൊഴിലാളിയായ അബ്ദുല്ലമോൻ ഉറങ്ങുന്ന റൂമിന് സമീപമുള്ള ജനലുകളാണ് സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തത്.മൂന്ന് ജനാലിന്റെ ചില്ലുകൾ തകർന്നു.കിടന്നുറങ്ങുകയായിരുന്ന അബ്ദുള്ള മോന്റെ ശരീരത്തിൽ മുഴുവനായി ചില്ലുകൾ പതിച്ചു.അപകടം ഒന്നും സംഭവിച്ചില്ല.ശബ്ദം കേട്ട് എണീറ്റ് നോക്കുമ്പോഴേക്കും ഓടിപ്പോകുന്ന ശബ്ദം കേട്ടു.ഈ സമയം വീട്ടിൽ ഭാര്യയും മകളും മകനും കിടന്നുറങ്ങുകയായിരുന്നു.ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവമറിഞ്ഞ് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി.എം.ഹനീഫ വീട് സന്ദർശിച്ചു.
Follow us on :
Tags:
Please select your location.