Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സജി മഞ്ഞക്കടമ്പിൽ

29 Mar 2026 20:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂർ പ്രസ്സ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിണറായിസവും ഇടതുഭരണവും അവസാനിപ്പിക്കുവാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തി ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്ലാ നേതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയതിനെ യോഗം സ്വാഗതം ചെയ്തു. ഇതര നിയോജക മണ്ഡലം കമ്മറ്റികളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. 

ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ യാേഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.

എം എം ഖാലിദ്, നാേബി ജോസ്, സന്താേഷ് മൂക്കിലക്കാട്ട്, വിപിൻ രാജു ശൂരനാടൻ , അഫ്സൽ കാഞ്ഞിരപ്പള്ളി, സന്തോഷ് വള്ളോങ്കുഴി, ബിജു കണിയാമല, ബിജു തോട്ടത്തിൽ, വർഗ്ഗീസ് സ്കറിയ, വി ജി രമേശ്, അബ്ദുൾകലാം പി എൻ , ബെെജു മാടപ്പാട്, , ശ്രീലക്ഷ്മി പാല, സോണി നരിക്കുഴി, രാജേഷ് ചെമ്പ്, ജോയി സബാസ്റ്റ്യൻ, സുരേഷ്ബാബു പി ബി, പ്രിൻസ് ജെ ഫിലിപ് , കെ എം കുര്യൻ, ശ്രീധരൻ നട്ടാശ്ശേരി, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News