Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ ഗവ.എൽപി സ്കൂളിലെ വാർഷികാഘോഷം; വർണ്ണം 2025 സംഘടിപ്പിച്ചു.

02 Mar 2025 18:58 IST

santhosh sharma.v

Share News :

വൈക്കം: കീഴൂർ ഗവ.എൽപി സ്കൂളിലെ വാർഷികാഘോഷം വർണ്ണം 2025 സംഘടിപ്പിച്ചു.

അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂളിന് പുതിയ കെട്ടിടം

നിർമ്മിക്കുന്നതിനുള്ള പ്രോജക്റ്റിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി എം എൽ എ പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി. കെ വാസുദേവൻ നായർ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ജയ്മോൾ ജോർജ്ജ് എൻഡോവ്മെൻ്റ് വിതരണവും കീഴൂർ സി.ബി കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം കുസുമൻ ഉപഹാര സമർപ്പണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ടി. അനിൽകുമാർ, പി.ടി.എ പ്രസിഡൻ്റ് ക്രിസ്റ്റി സ്റ്റീഫൻ, സജി പി ജോർജ്ജ്, സോണിയ ഗ്ലാഡ്സൺ, ഉഷ.കെ. എസ്സ്, കൃഷ്ണകുമാരി

മാസ്റ്റർ അക്ഷയ് മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News