Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് നെറുംങ്കൈതകോട്ട അയ്യപ്പക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തെ വിളംബരം

11 Jan 2026 18:38 IST

PALLIKKARA

Share News :

വള്ളിക്കുന്ന് നെറുംങ്കൈതകോട്ട അയ്യപ്പക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തെ വിളംബരം, ചെയ്തുകൊണ്ട് പാലക്കാട് കൊടുന്തിരപുള്ളി ഗ്രാമവാസികൾ എത്തി . കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലെ ബ്രാഹ്മണ സമൂഹത്തിൻ്റെ പ്രതിനിധികൾ കോട്ടയിൽ അയ്യപ്പസ്വാമിയുടെ തിരുനടയിൽ  സ്തുതി ഗീതങ്ങൾ ആലപിച്ചു . പരപ്പനാട് രാജഭരണത്തിന്റെ പതനത്തോടെ വള്ളിക്കുന്നിൽ നിന്ന് പാലക്കാട്ടേക്ക് മുന്നൂറ് വർഷം മുമ്പ്  മാറി താമസിച്ചവരാണ് കൊടുന്തിരപ്പുള്ളി ഗ്രാമവാസികൾ . അന്നുമുതൽ നെറുംങ്കൈതകോട്ട ശാസ്താവിന്റെ ചൈതന്യാംശത്തെ പാലക്കാട്ടെ അഗ്രഹാര ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു ധർമ്മ ദേവതയായി അവർ ആരാധിച്ചു വരുന്നു . നെറുങ്കൈതകോട്ടയിൽ മകരസംക്രമത്തിന് ആരംഭിക്കുന്ന പാട്ടുത്സവത്തിന്റെ അഞ്ചാം ദിവസത്തെ ചടങ്ങുകൾ പണ്ട് ബ്രാഹ്മണ സമൂഹമാണ് നടത്തിയിരുന്നത് . ബ്രാഹ്മണ സമൂഹം പാലക്കാട്ടേക്ക് മാറിയതിനുശേഷം നെറുങ്കൈ തകോട്ടയിലെ അഞ്ചാം കളം പാട്ട് ഉത്സവ കമ്മിറ്റി ഏറ്റെടുത്തു . കോട്ടയിൽ അഞ്ചാംപാട്ട് നടക്കുന്ന അതേ ദിവസം തന്നെ കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിൽ ഇപ്പോൾ ഗംഭീരമായി കളംപാട്ട്

 ചടങ്ങുകൾ നടന്നുവരുന്നു . അതുകൊണ്ടുതന്നെ കോട്ടയിലെ അഞ്ചാം കളംപാട്ടിൽ കൊടുന്തിരപ്പിള്ളി ഗ്രാമവാസികൾക്ക് പങ്കെടുക്കാൻ കഴിയാറില്ല .എന്നാൽ മകരസംക്രമം കളംപാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ഏതെങ്കിലും ഒരു ദിവസം സംഘമായി വന്ന് ആരാധന നടത്തണമെന്ന് കൊടുന്തിരപ്പുള്ളി ഗ്രാമവാസികൾക്ക് നിർബന്ധമുണ്ട് . ഇത്തവണയും അവർ പതിവ് തെറ്റിച്ചില്ല .ഉത്സവത്തിന് രണ്ട് ദിവസം മുന്നേ അൻപതോളം വരുന്ന സംഘം നെറുങ്കൈ തക്കോട്ട അയ്യപ്പക്ഷേത്രത്തിൽ എത്തി വേദ ജപവും കീർത്തനാലാപനവും നടത്തി . ദേവസ്വം ഇവർക്കായി പ്രസാദ ഊട്ട് ഒരുക്കിയിരുന്നു . അയ്യപ്പക്ഷേത്രത്തിലെ മകരസംക്രമം കളംപാട്ടും ഉത്സവം മകരസംക്രമ ദിവസമായ ജനുവരി 14ന് പ്രത്യക്ഷ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടി ആരംഭിക്കും .മൂന്നാം കളം പാട്ട് നടക്കുന്ന ജനുവരി 16 ന് രാവിലെ 9.30 ന് സാമൂതിരി രാജാവിന് സ്വീകരണവും ജ്യോതിഷികളെ ആദരിക്കുന്ന ചടങ്ങും നടക്കും .


Follow us on :

More in Related News