Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ആശുപത്രിയിലെ അനാസ്ഥ; കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

03 Feb 2025 15:13 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ ആരോഗ്യ മേഖല ആകെ കുത്തഴിഞ്ഞതാണെന്നുള്ള ഉദാഹരണമാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മൊബൈൽ ടോർച്ച് വെളിച്ചത്തിൽ കുട്ടിയുടെ തലയിൽ ഉണ്ടായ മുറിവിന് സ്റ്റിച്ച് ഇട്ട സംഭവമെന്നും

സാധാരണക്കാരന്റെ ജീവന് ഒരു വിലയും നൽകാത്ത കേരളത്തിലെ ആരോഗ്യമേഖലയെ നിഷ്ക്രിയമാക്കി മുന്നോട്ടുപോകുകയാണ് സർക്കാരെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ശരത് കുറ്റപ്പെടുത്തി.ആരോഗ്യമേഖലയിലെയും വൈക്കം താലൂക്ക് ആശുപത്രിയിലെ അധികൃതരുടെയും കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് വൈക്കം ടൗൺമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ എന്ന് പറഞ്ഞു മേനി നടിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകൾ സാധാരണക്കാരന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്നതാണെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഡി ഉണ്ണി, നേതാക്കളായ ബി. അനിൽകുമാർ, അഡ്വക്കേറ്റ്. എ. സനീഷ് കുമാർ, വിജയമ്മ ബാബു, അനു കുര്യാക്കോസ്, കെ. വി സുപ്രൻ, പി. എൻ കിഷോർ, ബാബു കണ്ണുവള്ളി, കെ. എം രാജപ്പൻ, മോഹനൻ നായർ, ശ്രീദേവി അനിരുദ്ധൻ, ഗിരിജ ജോജി, കെ ബാബുരാജ്, പി. ഡി പ്രസാദ്,ശ്രീകാന്ത് വാസു, കെ. കെ അനിൽകുമാർ, ഷാനവാസ്, കെ. എൻ ദേവരാജൻ, വേണു തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ച് താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ച് പോലീസ് തടഞ്ഞു.പ്രതിക്ഷേധക്കാർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു.


താലൂക്ക് ആശുപത്രിയുടെ അനാസ്ഥക്കെതിരെ എസ് ഡി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് മുജീബ് വെട്ടിക്കാട്ട് മുക്ക് അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News