Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2025 22:44 IST
Share News :
കടുത്തുരുത്തി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ അക്രമിയുടെ മർദ്ദനമേറ്റ് മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ സ്വദേശി ശ്യാം പ്രസാദിന്റെ ആശ്രിതർക്ക് പോലീസ് സഹകരണ സംഘത്തിന്റെ സാന്ത്വനമായി 35 ലക്ഷം രൂപ ഇൻഷുറൻസ് തുക കൈമാറി. മാഞ്ഞൂർ എസ്എൻഡിപി ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവനാണ് കുടുംബാംഗങ്ങൾക്ക് തുക കൈമാറിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സ്വന്തം ജീവിതം തന്നെ ബലിയർപ്പിച്ച ശ്യാം പ്രസാദിന്റെ ഓർമ്മകൾ സേനയ്ക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ശ്യാം പ്രസാദിൻ്റെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് മറ്റൊന്നും പകരമാകില്ലെങ്കിലും കരുതലിൻ്റെ വലിയ സന്ദേശമാണ് പോലീസ് സഹകരണ സംഘം വഴി സഹപ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘവും കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘവും സഹപ്രവർത്തകരും സ്വരൂപിച്ച 60 ലക്ഷം രൂപ ഇതിനകം കുടുംബത്തിന് കൈമാറാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എസ്എൻഡിപി ഹാളിൽ യോഗത്തിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് കെ പി പ്രവീൺ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈഎസ്പി അരുൺ.കെ.എസ്, വിജിലൻസ് ഡിവൈഎസ്പി എ.സി തോമസ്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി. കെ. നായർ, കോട്ടയം ജില്ല പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത്.ടി. ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 2025 ഫെബ്രുവരി മാസം രണ്ടാം തീയതിയാണ് കോട്ടയത്തുനിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ കരിത്താസ് ഭാഗത്ത് തട്ടുകടയിൽ പ്രശ്‌നമുണ്ടാക്കിയ ആളെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അക്രമിയുടെ മർദ്ദനമേറ്റ് ശ്യാം പ്രസാദ് മരണമടഞ്ഞത്
Follow us on :
Tags:
More in Related News
Please select your location.