Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലക്കോട് ഇന്‍ഫന്റ് ജീസസ് സ്‌കൂളിന്റെ പുനര്‍നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി

02 Jan 2025 20:36 IST

ജേർണലിസ്റ്റ്

Share News :





ആലക്കോട്: ഒരു പ്രദേശത്തിൻ്റെ സുപ്രധാന കേന്ദ്രമാണ് പ്രാഥമിക വിദ്യാലയങ്ങളെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പി.ജെ ജോസഫ് എം.എൽ.എ.

ആലക്കോട് ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളിന്റെ ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആലക്കോട് ഇൻഫൻ്റ് ജീസസ് എൽ പി സ്കൂൾ പ്രദേശത്തിൻ്റെ കെടാവിളക്കാണ്. കുറഞ്ഞ സമയം കൊണ്ട് ആധുനിക രീതിയിൽ കെ

ട്ടിടം പണി പൂർത്തീകരിച്ചവരെ അഭിനന്ദിക്കുന്നതായും എം. എൽ. എ പറഞ്ഞു

പുതിയ സ്‌കൂള്‍ മന്ദിരം വെഞ്ചിരിപ്പ് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.

തുടർന്നു നടന്ന യോഗത്തിൽ 

 മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.

ആലക്കോട് നിവാസികൾക്കുള്ള പുതുവത്സര സമ്മാനമാണ് ഇൻഫൻ്റ് ജീസസ് എൽ.പി സ്കൂൾ എന്ന് ബിഷപ്പ് പറഞ്ഞു.

കോതമംഗലം രൂപത വികാരി ജനറാള്‍ റവ. മോണ്‍. പയസ് മലേക്കണ്ടത്തിൽ

ശിലാഫലക അനാശ്ചാദനവും മുഖ്യപ്രഭാഷണവും

നിര്‍വഹിച്ചു. കോതമംഗലം രൂപത കോര്‍പറേറ്റ് ഏജന്‍സി സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കല്‍ ജൂബിലി എംബ്ലം പ്രകാശനം നിര്‍വഹിച്ചു.

സ്കൂളിലെ കിഡ്സ് വേൾഡ് ഉദ്ഘാ

ടനം കലയന്താനി സെ

ൻ്റ് മേരീസ് പള്ളി വികാരി ഫാ. ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ ബോർഡ് പ്രകാശനം പൂർവ വിദ്യാർത്ഥി കൂടിയായ ആലക്കോട് സഹകരണ ബാങ്ക് പ്രസിഡൻ്റ് 

തോമസ് മാത്യു കക്കുഴി നിർവഹിച്ചു.

ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഫോട്ടോ അനാശ്ചാദനം ചെയ്തു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ സപ്ലിമെന്റ് പ്രകാശനം നിര്‍വഹിച്ചു.

വാർഡ് മെംബർ കിരൺ രാജു, എ.ഇ.ഒ ബിന്ദു കെ, പൂർവ അധ്യാപക പ്രതിനിധി അഗസ്റ്റിൻ കല്ലിടുക്കിൽ, ഇടവക പ്രതിനിധി ജോയി മുട്ടത്ത് എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് അത്തിക്കൽ സ്വാഗതവും ഹെഡ് മാസ്റ്റർ ഷിൻ്റോ ജോർജ് നന്ദിയും പറഞ്ഞു. 



Follow us on :

More in Related News