Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ ഗാർഹിക കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വ്യവസായിക ആവശ്യത്തിന് ജലം നൽകുന്നതിനെതിരെ ജനകീയ പ്രതിഷേധം.

22 Oct 2026 21:56 IST

santhosh sharma.v

Share News :

വെള്ളൂർ: ഗാർഹിക കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വ്യവസായിക ആവശ്യത്തിനായി കുടിവെള്ള കണക്ഷൻ നൽകുന്നതിനെതിരെ വെള്ളൂരിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വെള്ളൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വെള്ളൂർ ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപ മുതൽ മുടക്കി ഭൂമി ഏറ്റെടുത്ത് നൽകിയാണ് വെള്ളൂർ- വെളിയന്നൂർ കുടിവെള്ളപദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി നടപ്പിലാക്കപ്പെടുമ്പോൾ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകൾക്കും കുടിവെള്ളം നൽകാം എന്നതായിരുന്നു വ്യവസ്ഥ.എന്നാൽ ഈ പദ്ധതി 14 പഞ്ചായത്തുകളിലേക്കും ഒരു മുൻസിപ്പാലിറ്റിയിലേക്കുമായി നീട്ടിയതുമൂലം വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം കിട്ടിയിരുന്ന വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ നാലുദിവസം കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വ്യവസായിക അടിസ്ഥാനത്തിൽ ഗാർഹിക കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് കണക്ഷൻ നൽകാനുള്ള നീക്കം വാട്ടർ അതോറിറ്റി നടത്തിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഈ പ്രതിഷേധം കൂടി കണക്കിലെടുത്ത് വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധപ്പെട്ട മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും യഥാർത്ഥ വസ്തുതകൾ ധരിപ്പിച്ചുകൊണ്ട് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് നടന്ന ചർച്ചയുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാം എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് വ്യാഴാഴ്ച പോലീസിന്റെ സാന്നിധ്യത്തിൽ കണക്ഷൻ നൽകാൻ ജലസേചന വകുപ്പ് അധികൃതർ എത്തിയത്.സംഭവം അറിഞ്ഞ് ജനകീയ സമരസമിതി പ്രവർത്തകർ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പോലീസും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കണക്ഷൻ നൽകാതെ പിൻവാങ്ങുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്ത പരിഹരിക്കാമെന്നും ചർച്ച തീയതി പിന്നീട് അറിയിക്കാം എന്ന ധാരണയിൽ പോലീസും വാട്ടർ അതൊററ്റി ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും പിരിഞ്ഞു പോയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന അതോറിറ്റിയുടെ ഇത്തരം തീരുമാനം പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

 

Follow us on :

More in Related News