Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരത്ത് സി പി എം ഏരിയ സെക്രട്ടറിയായിരുന്ന മധുമുല്ലശേരി ബി ജെ പി യിൽ ചേർന്നതിനു പിന്നാലെ അദ്ദേഹത്തിൻ്റെ മകളും വൈക്കത്ത് ബിജെപിയിൽ ചേർന്നു.

03 Dec 2024 17:42 IST

santhosh sharma.v

Share News :

വൈക്കം: തിരുവനന്തപുരം മംഗലാപുരത്തെ സി പി എം ഏരിയ സെക്രട്ടറിയായിരുന്ന മധുമുല്ലശേരി സി പി എം വിട്ട് ബി ജെ പി യിൽ ചേർന്നതിനു പിന്നാലെ മധുവിൻ്റെ സി പി എം അനുഭാവിയായ മകളും ബിജെപിയിൽ ചേർന്നു. മധുവിൻ്റെ മകളും വൈക്കം തലയാഴം മാടപ്പള്ളിയിൽ ഹരികൃഷ്ണൻ്റെ ഭാര്യയുമായ മാതുവാണ് ഇന്ന് രാവിലെ 11ന് പിതാവ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ ബിജെപിയിൽ ചേർന്നത്. പിതാവ് സി പി എം വിട്ട് ബിജെപിയുടെ ഭാഗമായതോടെ മാതു ബി ജെ പി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റും തലയാഴം പഞ്ചായത്ത് അംഗവുമായ പ്രീജു കെ. ശശിയെ ബന്ധപ്പെടുകയും തുടർന്ന് നടന്ന ചർച്ചയിൽ ബി ജെ പി യിൽ ചേർന്നു പ്രവർത്തിക്കാൻ മാതു സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ 42 വർഷമായി സി പി എമ്മിൽ പ്രവർത്തിക്കുന്ന മധുമുല്ലശേരി ദീർഘകാലം ലോക്കൽ സെക്രട്ടറി, രണ്ട് തവണ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജില്ലാ സെക്രട്ടറിയുമായുള്ള അഭിപ്രിയ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്നു പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് പിതാവ് പാർട്ടി വിട്ടതെന്നും പിതാവു ഒറ്റപ്പെട്ടുപോയ സമയത്ത് കൂടെ നിന്ന് മനോബലം നൽകേണ്ടത് കടമയായതു കൊണ്ടാണ് ബി ജെ പി യിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും മാതു പറഞ്ഞു. മാതുവിന് പ്രീജു കെ. ശശി അംഗത്വം നൽകി ബി ജെ പിയിലേക്ക് വരവേറ്റു. ബി ജെ പി വൈക്കം മണ്ഡലം ജനറൽ സെക്രട്ടറിയും വൈക്കം നഗരസഭ കൗൺസിലറുമായ എം.കെ. മഹേഷ്, കോട്ടയം ജില്ല സെക്രട്ടറിയും വൈക്കം നഗരസഭ കൗൺസിലറുമായ ലേഖഅശോകൻ,ബി ജെ പി തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുമേഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവരും സ്വീകരണ യോഗത്തിൽ സംബന്ധിച്ചു.

Follow us on :

More in Related News