Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് പഞ്ചായത്തിന് 23 ലക്ഷം രൂപയുടെ മിച്ച ബജറ്റ്

25 Mar 2025 07:47 IST

PEERMADE NEWS

Share News :


പീരുമേട്: പീരുമേട് പഞ്ചായ 2025-26 വർഷത്തിൽ 23, 38, 107 (ഇരുപത്തിമൂന്ന് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തിഒരുന്നൂറ്റി ഏഴ് രൂപ)യുടെ മിച്ച ബജറ്റ് വൈസ് പ്രസിഡൻ്റ് ലക്ഷ്മി ഹെലൻ അവതരിപ്പിച്ചത്.

മുൻ വർഷത്തെ ബാക്കി 18,19,254 രൂപ ഉൾപ്പെടുത്തിയാണ് കണക്ക് അവതരിപ്പിച്ചത്.

പ്രതീക്ഷിക്കുന്ന വരവ് 265,739,114 രൂപയും ചിലവ് 263, 401, 007 രൂപയുമാണ് ഭവന നിർമാണമേഖലക്കായി 2 കോടി രൂപയും മാലിന്യ സംസ്കരണം 50 ലക്ഷം, ഉല്പാദ മേഖല 70 ലക്ഷം, ആരോഗ്യ വിദ്യാഭ്യാസമേഖല 44.25 ലക്ഷം, ദാരിദ്ര്യ നിർമാർജനം10 കോടി , കുടിവെള്ളം21.50 ലക്ഷം, പശ്ചാത്തല മേഖല 2.40 കോടി, ടുറിസം 76ലക്ഷം എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്.

ഭവന നിർമ്മാണത്തിലാണ് പീരുമേട് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം കൂടുതൽ ഊഞ്ഞാൽ നൽകുന്നത് എന്ന് പ്രസിഡണ്ട് ആർ ദിനേശൻ പറഞ്ഞു. ഇതുവരെ ലൈഫ് ഭവന പദ്ധതിയിൽ 498 വീടുകൾ പൂർത്തിയായിട്ടുണ്ട് 1600 അപേക്ഷകൾ ലഭിച്ചതിൽ 809 അപേക്ഷകൾ ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കരാറിൽ എത്തിയിട്ടുണ്ട് .നിർമ്മാണം പൂർത്തിയായതും

നിർമ്മാണം നടക്കുന്നതുമായ 669 ഭവനങ്ങളാണ് പഞ്ചായത്തിൽ ആകെ ഉള്ളത്. ഭൂമിയും വീടും ഇല്ലാത്ത നാല് അപേക്ഷകരും ഭവനരഹിതരായ 10 അപേക്ഷകരും പഞ്ചായത്തിൽ ഉണ്ട് ഇവരിൽ അഞ്ച് പേരുടെ കരാർ പഞ്ചായത്തുമായി ഒപ്പിട്ടു കഴിഞ്ഞു 'വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി 9 പേരാണ് അപേക്ഷ നൽകിയത് അതും ഈ സാമ്പത്തിക വർഷം ചെയ്തുതീർക്കുന്ന തീർക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. 7 വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പീരുമേട് സിവിൽ സ്റ്റേഷനിലെ ജൈവമാലിന്യം മറവു ചെയ്യുന്നതിനായി കമ്പോസ്റ്റ് കുഴി നിർമ്മിക്കുന്നതാണെന്നും പ്രസിഡണ്ട് അറിയിച്ചു.ബജറ്റ് സമ്മേളനത്തിൽ പ്രസിഡണ്ട് ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ലക്ഷ്മി ഹെലൻ , സുകുമാരി ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ഏജെ തോമസ്

 ചെയർമാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി , അംഗങ്ങളായ 'ഇ.ചന്ദ്രൻ, ആരോഗ്യ മേരി , സബീന മുഹമ്മദ് ,ശോഭ ,ഹരിഹരൻ, എൽസി, ബീന ജോസഫ്, എ. രാമൻ, എബ്രഹാം, എസ് .സാബു സെക്രട്ടറി നിർമ്മൽ പ്രേം എന്നിവർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചും

 ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വൈസ് പ്രസിഡണ്ട് ആർ .സെൽവത്തായി, സ്മിത മോൾ എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ ശ് ശശികല എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News