Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2025 22:15 IST
Share News :
മുക്കം:ആദ്യാക്ഷരം കുറിച്ച സ്കൂളിൽ ഫലവൃക്ഷത്തൈ നട്ടു. കൊണ്ട് എം.എൻ . കാരശ്ശേരി എഴുപത്തിയഞ്ചാം ജൻമദിന വാർഷികം ആഘോഷിച്ചു.തന്റെ ജൻമദിനത്തിൽ ആദ്യാക്ഷരം കുറിച്ച കാരശ്ശേരി എച്ച്. എൻ. സി.കെ. യു.പി.സ്കൂളിൽ ഫലവൃക്ഷത്തെ നട്ടുകൊണ്ട് ജൻമദിനം വേറിട്ട അനുഭവ മാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും , പി.ടി.എ ഭാരവാഹികളും , അധ്യാപകരും , വിദ്യാർത്ഥികളും സാക്ഷികളായ ചടങ്ങിൽ പി. ടി.എ പ്രസിഡണ്ട് വി.പി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ വി.എൻ . നൗഷാദ്, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ജംഷിദ് ഒളകര, എം.ടി. അഷ്റഫ്, സത്യൻ മുണ്ടയിൽ, റുഖിയ്യ റഹീം, പി.പ്രേമദാസൻ , ടി.പി.അബൂബക്കർ, അഡ്വ. മുഹമ്മദ് ദി ഷാൽ , നാസർ ചീപ്പാൻ കുഴി, വി.പി. സ്മിത, റഷീഫ് കണിയാത്ത്, യു.കെ.ഷമീം, എൻ.കെ. മുഹമ്മദ് മാനു . തുടങ്ങിയവർ നാടിന്റെ ബഹുമുഖ പ്രതിഭക്ക് ജൻമദിന ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.