Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ഒരുങ്ങി കോതമംഗലം സ്വദേശിനിയായ 63 കാരി റുബി മത്തായി.

05 Feb 2026 20:59 IST

santhosh sharma.v

Share News :

വൈക്കം: വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായമേറിയ വനിത എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ 63 കാരി റുബി മത്തായി.

വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ വേമ്പനാട്ട് കായലിൻ്റെ 9 കിലോമീറ്റർ ദൂരം നീന്തി വേൾഡ് റെക്കോർഡ് ഇടം പിടിക്കുകയാണ് കോതമംഗലം വരാപ്പെട്ടി മുകളേൽ വീട്ടിൽ റുബി മത്തായി എന്ന ഗൃഹനാഥയുടെ ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചു തുടങ്ങിയ റുബി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ ശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് ഇതിനായുള്ള പരിശീലനം പൂർത്തിയാക്കിയത്‌. വേമ്പനാട് കായലിലെ ഏറ്റവും വീതിയേറിയ ഭാഗമാണ്

നീന്താൻ ഒരുങ്ങുന്നത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 7.10 നാണ് ഈ സാഹസിക പ്രകടനം. വൈക്കം നഗര സഭയും നാട്ടുകാരും വിവിധ സാംസ്ക്കാരിക,സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും ഇവർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 33-ാമത്തെ താരമാണ് 63 കാരിയായ റുബി.

Follow us on :

More in Related News