Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു

11 Aug 2026 08:06 IST

NewsDelivery

Share News :

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെ ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

മേപ്പയൂര്‍ സ്വദേശിയാണ് ദീപലേഖ. 

51 വയസ്സായിരുന്നു. നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് അത് റദ്ദാക്കി ദീപയെ പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ട്രാന്‍സ്ഫര്‍ ഉത്തരവ് കൈപ്പറ്റിയത്.


ഇന്ന് രാവിലെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് സഹപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അതിനിടെ ദീപ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Follow us on :

More in Related News