Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരി കാരാടിയിൽ വിരമിച്ച എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

07 Jul 2026 08:53 IST

Enlight Media

Share News :

താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വയനാട് സ്വദേശിയായ വിരമിച്ച സബ് ഇൻസ്‌പെക്ടർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.ജോസഫിന്റെ ഭാര്യ ഗ്രേസിയും കേരള പൊലീസിൽ നിന്ന് വിരമിച്ച എസ്.ഐയാണ്. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News