Sat May 24, 2025 4:42 PM 1ST

Location  

Sign In

സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

24 Oct 2024 09:46 IST

കൊടകര വാര്‍ത്തകള്‍

Share News :

കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍  യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ പാര്‍ലമെന്ററി നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി എന്നിവര്‍ സന്നിഹിതരായിരുന്നു. യുവാക്കളില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിനിസ്ട്രി ഓഫ് പാര്‍ലമെന്റ് അഫയേഴ്‌സ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള തരുണ്‍ സഭയുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായി.


Follow us on :

More in Related News