Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 20:54 IST
Share News :
കൊണ്ടോട്ടി: മെയ് 30ന് കൊണ്ടോട്ടിയിൽ നടക്കുന്ന എം.എസ്.എഫ് മണ്ഡലംകമ്മിറ്റിയുടെ വിദ്യാർഥി റാലിയുടെ ഭാഗമായുള്ള സന്ദേശയാത്ര നാളെ തുടങ്ങും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി റാലിയുടെ സന്ദേശം എത്തിക്കും. തിങ്കളാഴ്ച രാവിലെ എടവണ്ണപ്പാറയിൽ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാൻ പ്രസംഗിക്കും. ആദ്യദിനം വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിലും ചൊവ്വാഴ്ച മുതുവല്ലൂർ പഞ്ചായത്തിലും കൊണ്ടോട്ടി മുനിസിപ്പാലിറ്റി പരിധിയിലും ബുധനാഴ്ച വാഴയൂർ, ചെറുകാവ്, പുളിക്കൽ പഞ്ചായത്തുകളിലും സന്ദേശയാത്ര പര്യടനം നടത്തും. ഓരോ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. വ്യാഴാഴ്ച റാലിയുടെ വിളംബര സഞ്ചാരം നടക്കും. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികർക്കുള്ള ഐക്യദാർഢ്യ പ്രകടനമായാണ് വെള്ളിയാഴ്ച വിദ്യാർഥി റാലി നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. സൈനികർക്ക് ആദരം അർപ്പിച്ച് പ്ലക്കാർഡുകളും ബാനറുകളും റാലിയിൽ ഉയർത്തും. 30ന് വൈകീട്ട് നാലിന് കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡിൽ നിന്ന് വിദ്യാർഥി റാലി ആരംഭിക്കും. ടി.വി ഇബ്രാഹിം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. നഗരത്തെ വലയം ചെയ്ത് കുറുപ്പത്ത് ജംങ്ഷനിൽ നിന്ന് പോലീസ് സ്റ്റേഷൻ റോഡിലൂടെ പ്രവേശിച്ച് തങ്ങൾസ് റോഡ് വഴി മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് റാലി സമാപിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.വി ഇബ്രാഹിം എം.എൽ.എ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാൻ, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് കബീർ മുതുപറമ്പ്, മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി ഫാഹിം അഹമ്മദ്, ജനറൽ സെക്രട്ടറി എൻ.സി ഷെരീഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, എം.എസ്.എഫ് ഭാരവാഹികളായ ആസിഫലി കൊളമ്പലം, ടി.സി മുർഷിദ്, കെ.കെ സുഹൈൽ, ഫായിസ് പുളിക്കൽ, ഷുഹൈബ് പുത്തൂപ്പാടം, ജുനൈദ് പാറപ്പുറത്ത്, അഡ്വ.അർഷദ് തരുവറ, ഫിറോസ് കൊട്ടുക്കര എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.