Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫിൻ ലെൻ ഡ് ഫ്യൂച്ചർ ബ്യൂട്ട് ക്യാമ്പ് തുടങ്ങി ദയാപുരത്ത് തിങ്കളാഴ്ച്ച മുതൽ '

24 May 2025 19:26 IST

UNNICHEKKU .M

Share News :



മുക്കം (കോഴിക്കോട്): കരിയർ ഡവലപ്മെന്‍റ് രംഗത്തെ പ്രമുഖരായ ലൈഫോളജിയും ഫിൻലൻഡിലെ പ്രശസ്ത സർവകലാശാലയായ ഹെൽസിങ്കിയും ചേർന്നു രൂപപ്പെടുത്തിയ 'കരിക്കുലം 2030' യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ബൂട്ട് ക്യാമ്പിനു കേരളത്തിൽ തുടക്കമായി. കോഴിക്കോട് ചാത്തമംഗലം ദയാപുരം റസി‌ഡൻഷ്യൽ സ്കൂളില്‍ ഈ മാസം 26 മുതല്‍ 30 വരെയാണു ക്യാമ്പ്.നൊബേൽ സമ്മാനജേതാവായ സർ റിച്ചാർഡ് ജെ. റോബർട്ട്സ്,​ ഹെൽസിങ്കി സർവകലാശാലയിലെ പ്രൊഫസർ ഡോ. മാർക്കസ് താൽവിയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ തയ്യാറാക്കി ആഗോളതലത്തിൽ പ്രശസ്തമായ പാഠ്യപദ്ധതിയാണ് 'കരിക്കുലം 2030'. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുസരിച്ച് വിദ്യാർത്ഥികളെ ഭാവിയിലേക്കു സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


നൈപുണ്യവികസനം,​ അനുഭവപരമായ പഠനം,​ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങൾ, കഴിവുകളുടെ ശരിയായരീതിയിലുള്ള സമ്മിശ്രണം,​ ഭാവിയിലേക്കാവശ്യമായ മനോഭാവം,​ ആഗോള അവബോധം തുടങ്ങിയവ ഫ്യൂച്ചർ ബൂട്ട് ക്യാമ്പിലുടെ വിദ്യാർത്ഥികൾക്കു ലഭിക്കുമെന്ന് ലൈഫോളജി സിഇഒ പ്രവീൺ പരമേശ്വർ പറ‍ഞ്ഞു. 


ഹെൽസിങ്കി സർവകലാശാലയിൽനിന്നു മികച്ച പരിശീലനം നേടിയ സർട്ടിഫൈഡ് പരിശീലകരാണു ക്യാമ്പ് നയിക്കുക. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹെൽസിങ്കി സർവകലാശാലയുടെ സെന്‍റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ HY+ ഉം ലൈഫോളജിയും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.


ദീർഘവീക്ഷണത്തോടെയുള്ള ആഗോളവിദ്യാഭ്യാസത്തിന്‍റെ പ്രസക്തി വർദ്ധിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇന്ത്യയിലുടനീളം പദ്ധതിക്കു ലഭിക്കുന്ന സ്വീകാര്യതയെന്നു ​’ഫിൻലൻഡ് 2030’ ഡയറക്ടർ മൈക് ക്രൗട്ട്ഷൈഡ് അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു ഫ്യൂച്ചർ ബൂട്ട് ക്യാമ്പ് കേരളത്തിലാദ്യമായി നടക്കുന്നത് ദയാപുരം റസിഡൻഷ്യൽ സ്കൂളിലാണെന്നത് അഭിമാനകരമാണെന്നും ഈ വിദ്യാഭ്യാസരീതി ദേശീയവിദ്യാഭ്യാസനയവുമായി പൂ‌‌ർണമായും പൊരുത്തപ്പെട്ടതാണെന്നും ദയാപുരം എക്സിക്യൂട്ടീവ് സെക്രട്ടറി ആദിൽ പറഞ്ഞു.

Follow us on :

More in Related News