Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 18:27 IST
Share News :
ചാവക്കാട്:കളരിപ്പയറ്റിനെ കടൽ കടത്തി ചാവക്കാടിന്റെ പെരുമ ലോകമെമ്പാടുമെത്തിച്ച കളരിപയറ്റ് ആചാര്യനും,പത്മശ്രീ പുരസ്‌കാര ജേതാവുമായ അന്തരിച്ച ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കൾ) രണ്ടാം അനുസ്മരണ സമ്മേളനം ഞായറാഴ്ച്ച വൈകിട്ട് നാലിന് ചാവക്കാട് വല്ലഭട്ട കളരി അങ്കണത്തിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.മോഹൻദാസ്,കെ.പി.കൃഷ്ണദാസ് ഗുരുക്കൾ,കെ.ടി.ബാലൻ,കെ.പി.രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വല്ലഭട്ട കളരി സംഘത്തിൽ 60 വർഷത്തോളം പ്രധാന ഗുരുക്കളായി ഉണ്ണിഗുരുക്കൾ പ്രവർത്തിച്ചു.തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും.ഉണ്ണി ഗുരുക്കളുടെ പേരിൽ ഏർപ്പെടുത്തിയ കളരി ഗുരുശ്രേഷ്ഠ പുരസ്കാരം തലശ്ശേരി പുത്തൂർ ഭാരത് കളരിയിലെ പി.പി.കൃഷ്ണൻ ഗുരുക്കൾക്ക് സമ്മാനിക്കും.
Follow us on :
Tags:
Please select your location.