Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഏത് പാർട്ടി അധികാരത്തിൽ വന്നാലും എന്റെ നിലപാട് ഇതുതന്നെ'; വീണ്ടും തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ

02 Aug 2026 22:04 IST

NewsDelivery

Share News :

ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുമ്പ് പറഞ്ഞ നിലപാടിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി നടി വിസ്മയ മോഹൻലാൽ വ്യക്തമാക്കി. ജനാധിപത്യ രാജ്യത്തിൽ പൗരന്മാർക്ക് ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ടെന്നും, ബലപ്രയോഗത്തിനുപകരം സംവാദമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

'എഫ്ടിക്യു വിത്ത് രേഖ മേനോൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം.

"ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും." — വിസ്മയ മോഹൻലാൽ

വിദ്യാർഥി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് വിസ്മയ നേരത്തെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആവശ്യങ്ങൾ ഉന്നയിക്കുന്നവരെ സംവാദത്തിന് പകരം അടിച്ചമർത്തുകയാണെങ്കിൽ അത് ജനാധിപത്യത്തിന് ആശങ്കാജനകമാണെന്നും, ഭരണകൂടം സ്വന്തം പൗരന്മാരോട് ഇത്തരത്തിൽ പെരുമാറരുതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

ഈ പ്രതികരണത്തിന് പിന്നാലെ വിസ്മയയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം നേരിടേണ്ടിവന്നു. കേന്ദ്രസർക്കാരിനെയും ഭരണകക്ഷിയെയും അനുകൂലിക്കുന്ന നിരവധി അക്കൗണ്ടുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നു.

സംവിധായകൻ മേജർ രവിയും വിഷയത്തിൽ പ്രതികരിച്ചു. വിയറ്റ്നാമിൽ വളർന്ന വിസ്മയയ്ക്ക് സമരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമോ ഗൂഢാലോചനകളോ അറിയില്ലെന്നും, പോലീസ് വിദ്യാർഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ മനുഷ്യത്വപരമായ വികാരത്തിൽ നിന്നാണ് അവർ പ്രതികരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow us on :

More in Related News