Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചാരണം നടത്തി.

02 Dec 2024 16:36 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെയും ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചാരണം നടത്തി. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അനൂപ് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ശ്യാമള ജിനേഷ് എയ്ഡ്‌സ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ഭാസ്കർ പ്രവീൺ

എയ്ഡ്സ് ബോധവത്കരണ സന്ദേശം

നൽകി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അലക്സ് തോമസ്, ഡോ. അരുൺ എന്നിവർ വിഷയാവതരണവും ആരോഗ്യബോധവത്കരണവും നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗം രേവതി മനീഷ്

വൺ ഹെൽത്ത്‌ നോഡൽ ഓഫീസർ

സക്കീർ,ഹെൽത്ത് ഇൻസ്‌പെക്ടർ

പ്രസീത കെ. എൻ, പ്യാരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. എയ്ഡ്സ് ദിനാ ചരണത്തോടനുബന്ധിച്ച് ഉദയനാപുരം FHC യിൽ നിന്നാരംഭിച്ച റാലിയിൽ 

മെഡിക്കൽ ഓഫീസർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കേഴ്സ് ,രാഷ്ട്രീയ -സംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News