Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 18:39 IST
Share News :
പെരുമ്പാവൂര്‍: ഒരു വര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിച്ച ആലുവയിലെ വാട്ടര്‍ അതോറിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ജീവനക്കാര്‍ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പ്രോജക്റ്റ് ഡിവിഷന്‍ ഓഫീസിന് മുന്‍പില്‍ വനിതാ ജീവനക്കാര്‍ പ്രതിക്ഷേധിച്ചു. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍. റ്റി. യു.സി.) നേതൃത്വത്തില്‍ സെപ്റ്റംമ്പര്‍ പതിനെട്ടാം തിയതി മുതല്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടാണ് വനിതാ ജീവനക്കാരുടെ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. സമരം ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ ഷാനിത റ്റി കെ ഉത്ഘാടനം ചെയ്തു. ശാന്തി ഡിക്കോസ്റ്റ, സുപ്രിയ മേനോന്‍, ദില്‍ന ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
Please select your location.