Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 19:37 IST
Share News :
മറയൂര്‍: മറയൂര്‍ മേഖലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയില്‍ മലനിരകളിലെ ആദിവാസി കുടികളില്‍ വ്യാപക നാശം. മറയൂര്‍ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കല്‍ കുടിയും ഒറ്റപ്പെട്ടു. നൂറിലധികം ആദിവാസി കുടുംബങ്ങള്‍ കൃഷി ചെയ്തുവന്നിരുന്ന ബീന്‍സ്, കൂര്‍ക്ക, വാഴ മറ്റു പച്ചക്കറി കൃഷികള്‍ ഉള്‍പ്പടെയുള്ള കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും പൊട്ടി കിടക്കുന്നു. മലനിരകളായതിനാല്‍ ഇവിടുത്തേക്ക് ജീപ്പ് മാത്രമാണ് ആശ്രയം. ഓഫ് റോഡുകളില്‍ പോലും ജീപ്പുകള്‍ കയറാന്‍ പറ്റാത്ത നിലയിലാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മറയൂരില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള രണ്ടു കുടികളിലെ ജനങ്ങള്‍ 6 കിലോമീറ്റര്‍ നടന്നെത്തി വേണം അത്യാവശ്യ ആവശ്യങ്ങള്‍ക്കായി മറയൂരില്‍ എത്തേണ്ടത്. 10 ഏക്കറിലധികം ആയി കൃഷിനാശം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക കണക്ക്. മറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ്, ചിന്നാര്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്തംഗം വിജയി കാളിദാസ് മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Follow us on :
More in Related News
Please select your location.