Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

19 Dec 2024 11:20 IST

Shafeek cn

Share News :

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടിയുമായി സര്‍ക്കാര്‍. 6 സര്‍ക്കാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇവരോട് അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനാണ് നിര്‍ദേശം.


കാസര്‍കോട് ഓഫീസ് അറ്റന്‍ഡന്റ് സാജിത.കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷിജാകുമാരി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗ്ഗവി.പി, മീനങ്ങാടി മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ശ്രീമതി രജനി.ജെ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.


1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പില്‍ മാത്രം 370 പേര്‍ പണം തട്ടിയെന്നും കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തി. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പെന്‍ഷന്‍ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്.


Follow us on :

More in Related News