Thu Jun 19, 2025 11:39 AM 1ST
Location
Sign In
28 Apr 2025 15:05 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് ) സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും ജഴ്‌സി വിതരണവും സംഘടിപ്പിച്ചു. ടി എം ജി
കോളേജ് കായിക വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വാഫ് കീരനല്ലൂർ ക്യാമ്പിലെ കുട്ടികൾക്കുള്ള ജഴ്‌സി വിതരണ ഉത്ഘാടനം വാഫ് രക്ഷാകർത്തൃ പ്രധിനിധി സൈതലവി നിർവഹിച്ചു. വാഫിന്റെ സമ്മർ ക്യാമ്പിലൂടെ വളർന്നു U14 മലപ്പുറം ടീമിലും എം എസ് പി
സ്കൂൾ ടീമിലും സെലെക്ഷൻ ലഭിച്ച ഹരികിരൺ ആദ്യ ജഴ്‌സി ഏറ്റുവാങ്ങി.
പാലത്തിങ്ങൽ, കീരനല്ലൂർ ഇൻസൈറ്റ് ഗ്രൗണ്ടിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോവിലകം, ചുടലപ്പറമ്പ്, കീരനല്ലൂർ, എന്നീ മൂന്ന് ഇടങ്ങളിലായാണ് വാഫ് അവധിക്കാല ഗ്രാസ്റൂട്ട് ലെവൽ സമ്മർ ഫുട്ബോൾ പരിശീലനങ്ങൾ നടന്നു വരുന്നത്.
ഇതിന്റെ ഉത്ഘാടനത്തിന്റെ ഭാഗമയാണ് 3 ഇടങ്ങളെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഇത് നാലാം തവണയാണ് വാഫ് ഇത്തരത്തിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. എഴുപതോളം വരുന്ന കുട്ടികളെ അണ്ടർ 10, അണ്ടർ 12,എബൗ 13 എന്നീ മൂന്ന് വിഭാഗങ്ങളിലായി എട്ടു ടീമുകൾ ആക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.വാഫ് പരിശീലകനായ അനൂപ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ചടങ്ങിന് വാഫ് ഫൗണ്ടർ ഡയറക്ടറും മുൻ കേരള പോലീസ് താരവുമായ വിനോദ് കെ ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് ഇൻസൈറ്റ് ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വമ്പിശേരി സെക്രട്ടറി അലവി മച്ചിഞ്ചേരി വോയിസ് ഓഫ് കൊട്ടന്തല പ്രസിഡന്റ് റഫീഖ് ചപ്പങ്ങത്തിൽ എന്നിവർ സംസാരിച്ചു. വാഫ് ഡയറക്ടർ വിബീഷ് വിക്രം സ്വാഗതവും ടെക്നിക്കൽ ഡയറക്ടർ ലിതോഷ് കുമാർ നന്ദിയും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.