Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 17:59 IST
Share News :
ചാലക്കുടി :
നഗരസഭയിലെ
32,33 വാർഡ് വികസന സമിതിയുടെയും, കുടുംബശ്രീ ADS കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ,
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന, വിജയരാഘവപുരം
പൂഗ്രാമം പദ്ധതിയുടെ ഭാഗമായ പൂകൃഷിയുടെ
തൈ നടീൽ ,കസ്തൂർബാ കേന്ദ്രത്തിൽ നടന്നു.
വിവിധ സ്ഥാപനങ്ങളായ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, കമ്മ്യൂണിറ്റി ഹാൾ,
ഗവ: ഐ.ടി.ഐ,
കസ്തൂർബാ കേന്ദ്രം, അർബൻ കുടുംബാരോഗ്യ കേന്ദ്രം, അംഗനവാടികൾ,
മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ, ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി പൂകൃഷിയാണ്, പൂഗ്രാമം പദ്ധതിയുടെ ഭാഗമായ് നടത്തുന്നത്.കുടുംബശ്രീ CDS വഴി ലഭിച്ച ചെണ്ടുമല്ലി തൈകൾ നിരവധി അയൽകൂട്ട കുടുംബങ്ങളിലും
നട്ടിട്ടുണ്ട്.വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു തൈ നടീൽ ഉത്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ഷിബു വാലപ്പൻ അധ്യക്ഷനായി. കുടുംബശ്രീ
ADS ഭാരവാഹികളായ ഇന്ദിര ബാബു, രേഖ ഗോപി, സുകന്യ സനേഷ്,പോൾസി ബാബു, മഞ്ചു ഷിബു, സിന്ധു ജയരാജ്,ജിഷ ജയൻ, സജിത വൈമേലി, ലീല കുട്ടൻ, താജ് കോയ, ശ്യാമള മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.