Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂളുകളിലും സർക്കാർ പരിപാടികളിലുമടക്കം ഇനി വന്ദേ മാതരം നിർബന്ധം; മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ

11 Feb 2026 13:53 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : വന്ദേ മാതരത്തിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം, ദേശീയഗാനത്തിന് മുമ്പ് പാടണം, സ്കൂൾ അസംബ്ലികളിൽ പാടണം, തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി ,


ർണമാർ തുടങ്ങിയവർ പ​ങ്കെടുക്കുന്ന ചടങ്ങിലും വന്ദേമാതരം ആലപിക്കണമെന്നാണ് നിർദ്ദേശം.



ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിന്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇനി മുതൽ സ്കൂൾ അസംബ്ലികളിലും വന്ദേമാതരം 

നിർബന്ധമായും ആലപിക്കണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്. ഇതുവരെ വന്ദേമാതരം ആലപിക്കുന്നതിൽ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ദേശീയ ഗാനത്തിലെ ആറ് ചരണങ്ങളും, 1937ൽ കോൺഗ്രസ് നീക്കം ചെയ്ത നാലെണ്ണവും കൂട്ടിച്ചേർക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.




ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നില്‍ക്കണമെന്നും നിർദ്ദേശമുണ്ട്.

സിനിമാ തിയേറ്ററുകളില്‍ വന്ദേ മാതരം പ്ലേ ചെയ്യേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗാനത്തിന് നല്‍കി വരുന്ന സുരക്ഷയും പ്രോട്ടോക്കോളും ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേ മാതരത്തിനും ബാധകമായിരിക്കും. ദേശീയ ഗീതത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം’ (Prevention of Insults to National Honour Act) പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.


1875 നവംബർ 7-ന് പ്രശസ്ത ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ കവിത, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ വലിയ ഊർജ്ജമാണ് പകർന്നത്. 1882-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിലൂടെയാണ് വന്ദേ മാതരം ശ്രദ്ധിക്കപ്പെട്ടത്. 1937-ല്‍ ജവഹർലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ചിലർക്ക് വന്ദേ മാതരത്തിലെ ചില വരികള്‍ മതപരമായി വിയോജിപ്പുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആദ്യത്തെ രണ്ട് വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതിലെ അവസാന വരികളില്‍ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഉള്ളതായിരുന്നു തർക്കത്തിന് കാരണം.

Follow us on :

More in Related News