Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാനിയംകടവിൽ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചു.

28 Mar 2026 11:23 IST

ENLIGHT MEDIA PERAMBRA

Share News :

തിരുവള്ളൂര്‍: ചാനിയം കടവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം. പരിക്കേറ്റ മൂന്ന് പേരെ വടകര സി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ഥിപാറക്കല്‍ അബ്ദുല്ലയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിക്കപ്പെട്ടിരുന്നു. പകരം പുതിയ ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നാലെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള സന്ദര്‍ശിച്ചു.



Follow us on :

Tags:

More in Related News