Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 16:10 IST
Share News :
വടകര: നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു . കോവിഡ് കാലത്ത് ഇത്തരത്തിൽ യാത്രാസൗകര്യം ഏർപ്പെടുത്താൻ സർക്കാർ മുൻകൈയെടുത്തിരുന്ന കാര്യം വ്യോമയാന വകുപ്പ് മന്ത്രി ശ്രീ രാം മോഹൻ നായിഡുവിന് അയച്ച കത്തിൽ എം പി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ഒഴികെ മറ്റു ഗൾഫ് രാജ്യങ്ങളിലെ മിക്കവാറും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരാണ് ഇവിടങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ആവാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നാട്ടിൽ എത്തേണ്ടവർക്കും പുറമേ ഹൃസ്വകാല വിസയിൽ എത്തിയവരും പ്രയാസം നേരിടുകയാണ്. യാത്ര മുടങ്ങിയതോടെ വിസ കാലാവധി കഴിഞ്ഞത് മൂലം നിയമപ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും ഇവരുടെ പ്രശ്നം കൂടുതൽ സങ്കീർണമാക്കി
യിരിക്കുകയാണെന്നും എംപി കത്തിൽ പറഞ്ഞു.
പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്കുകൾ ഭീമമായി വർധിപ്പിച്ചു വിമാന കമ്പനികൾ നടത്തുന്ന ചൂഷണവും ഗൗരവമായി പരിശോധിച്ചു നടപടികൾ വേണമെന്നും എംപി ആവശ്യപ്പെട്ടു .
Follow us on :
Tags:
More in Related News
Please select your location.