Sun May 25, 2025 5:00 PM 1ST
Location
Sign In
07 May 2025 19:51 IST
Share News :
ചാലക്കുടി: കേരള സാംസ്കാരിക വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനവും ചേർന്നൊരുക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായ്, ചാലക്കുടി നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ കലാ പരിശീലനം ആരംഭിച്ചു.
നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ
ഷിബു വാലപ്പൻ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോൾ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ MM അനിൽകുമാർ, പ്രീതി ബാബു, ദിപു ദിനേശ്,പ്രതിപക്ഷ നേതാവ് CS സുരേഷ്, മുൻ ചെയർപേഴ്സൺ ആലീസ് ഷിബു, സെക്രട്ടറി കെ. പ്രമോദ്, വജ്രജൂബിലി ഫെല്ലോഷിപ്പ് തൃശ്ശൂർ ജില്ലാ കോഡിനേറ്റർ സുബീഷ് ഇ എസ് ,പരിശീലക
റിഥിക രാജു എന്നിവർ പ്രസംഗിച്ചു.
വജ്രജൂബിലിഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി തുള്ളൽ, പെയിന്റിംഗ്,
ചുവർ ചിത്രകല, മദ്ദളം എന്നീ വിഭാഗങ്ങളിലേക്കാണ് സൗജന്യ പരിശീലനം നൽകുക. ഇതിനുള്ള പ്രവേശനം ആരംഭിച്ചു..
റിഥിക രാജു, ആൽഫി വിൽസൺ,
ജിതിൻ ചന്ദ്രൻ,
നീലകണ്ഠൻ എന്നിവരാണ് മുഖ്യ
കലാ പരിശീലകർ.
പ്രായഭേദമന്യേ ആർക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലത്തിൽ ചേരാം.
ശനി ഞായർ ദിവസങ്ങളിലായി,കോട്ടാറ്റ് സ്കൂൾ, ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റി ഹാൾ, പോട്ട സ്കൂൾ, ഈസ്റ്റ് സ്കൂൾ, കൂടപ്പുഴ അജന്ത ക്ലബ്ബ്,വി ആർ പൂരം കമ്മ്യൂണിറ്റി ഹാൾ, എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുക.
Follow us on :
Tags:
More in Related News
Please select your location.