Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തേജസ് നഗർ റസിഡൻസ് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

25 Dec 2024 21:16 IST

santhosh sharma.v

Share News :

വൈക്കം: തേജസ് നഗർ റസിഡൻസ് അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവും, വാർഷിക പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റിട്ടേഡ് ക്യാപ്റ്റൻ എ. വിനോദ് കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശിവരാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈക്കം സെൻ്റ് ജോസഫ് ഫോറനാ പള്ളി 

വികാരി റവ. ഫാദർ. ബർക്കുമൻസ് കോടയ്ക്കൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു. സെൻ്റ് ജോസഫ് ഫോറന ചർച്ച് ഫോറം ചെയർമാൻ  മാത്യു കൂടല്ലി, വൈസ് പ്രസിഡൻ്റ് സിറിയക് ജോണി, സെക്രട്ടറി ബിജു. സി പാലേത്ത്, കൃഷ്ണകുമാർ ശ്രീപാദം, ടി.കെ വിജയൻ, സുനിൽ ബാലകൃഷ്ണൻ, സുഭാഷിണി, ഷൈൻ, ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നും നടന്നു.

Follow us on :

More in Related News