Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ, സഹകരണ സംഘം എന്നിവയുടെ വാർഷിക പൊതുയോഗവും ക്രിസ്മസ് സംഗമവും സംഘടിപ്പിച്ചു.

23 Dec 2024 12:48 IST

santhosh sharma.v

Share News :

വൈക്കം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസിയേഷൻ്റെയും വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സഹകരണ സംഘത്തിൻ്റെയും വാർഷിക പൊതുയോഗവും ക്രിസ്മസ് സംഗമവും സംഘടിപ്പിച്ചു. വൈക്കം ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം  

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി.ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ.ജെ. ഷാജി, താലൂക്ക് ജനറൽ സെക്രട്ടറി കെ.ഡി. വിജയൻ, കെ.ജി ഇന്ദിര, ഷാഹുൽ ഹമീദ്, എം. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ എം.ജി യൂണിവേഴ്സിറ്റി എം എസ് സി പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യാ ഷാജി, എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് കരസ്ഥമാക്കിയ അഭിനവ് വിനോദ് എന്നിവരെ ചടങ്ങിൽ മൊമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഭാരവാഹികളും അംഗങ്ങളും അടക്കം നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

Follow us on :

More in Related News