Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കത്തഷ്ടമി; ആറാം ഉത്സവ ദിനത്തിൽ നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി.

25 Nov 2026 19:24 IST

santhosh sharma.v

Share News :

വൈക്കം:വൈക്കത്തഷ്ടമിയോട്

അനുബന്ധിച്ച്  വിവിധ സമാജങ്ങളുടെ നേതൃത്വത്തിൽ ആറാം ഉത്സവ ദിനത്തിൽ വൈകിട്ട് നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി.വിളക്കിത്തല നായർ സമാജത്തിന്റെ നേതൃത്വത്തിൽ വടക്കേനട ശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് താലപ്പൊലി ആരംഭിച്ചത്. തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിൽ സമാജം മന്ദിരത്തി നിന്നും ആരംഭിച്ച താലപ്പൊലിയിൽ നൂറ് കണക്കിന് വനിതകൾ താലപ്പൊലിയേന്തി. വേലൻ മഹാജന സഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. 

താലപ്പൊലികൾക്ക് മഹിളാസമാജം ഭാരവാഹികൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.


Follow us on :

More in Related News