Tue Dec 12, 2023 10:56 PM 1ST

Sign In

കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പ്; വെള്ളൂർ ഇറുമ്പയം സ്വദേശിക്ക് വെങ്കല മെഡൽ.

24 Nov 2026 11:02 IST

santhosh sharma.v

Share News :

വൈക്കം: കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളൂർ ഇറുമ്പയം സ്വദേശിക്ക് വെങ്കല മെഡൽ. കോട്ടയം ജില്ലക്ക് വേണ്ടി വെള്ളൂർ ഭവൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഏബൽ ടോം ജോസഫാണ്

വെങ്കല മെഡൽ കരസ്ഥമാക്കിയത്. 

നവംബർ 21, 22, 23 തീയതികളിൽ എറണാകുളത്ത് വച്ച് നടന്ന  

കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിതെ വിഭാഗത്തിലാണ് ഏബൽ ടോം ജോസഫ് നേട്ടം കൈവരിച്ചത്. കീഴൂർ കൈഹോ ജുക്കു കരാട്ടെ അക്കാദമിലെ സെൻസെയ് ശരത് മോൻ പി.ആറിൻ്റെ ശിക്ഷണത്തിലാണ് ഏബലിൻ്റെ പരിശീലനം. സ്പെഷ്യൽ ബ്രഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ഇറുമ്പയം, കിണറ്റുകരയിൽ ജോസഫ്, ടെസ്സി ദമ്പതികളുടെ മകനാണ് ഏബൽ ടോം. 2025 ൽ ബാംഗ്ലൂരിൽ നടന്ന നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ ഏബൽ ടോം വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

Follow us on :

More in Related News