Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹനമെഴുന്നളിപ്പ് നാളെ (നവംബർ 26) നടക്കും,രാത്രി 11 നാണ് ചടങ്ങ്.

25 Nov 2026 18:57 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ (നവംബർ 26) നടക്കും . രാത്രി 11 നാണ് ചടങ്ങ്. ഭഗവാൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്ന് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തങ്ക തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ,പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി  അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40 ൽ പരം മൂസതുമാർ  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. ഗജവീരൻമാരും സ്വർണ്ണക്കുടകളും , മുത്തുക്കുടകളും വെഞ്ചാമര ആലവട്ടവും അകമ്പടിയാകും. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ടു മണികൂർ ഉണ്ടാവും. വൈക്കം ഷാജി നാദസ്വരം ഒരുക്കും. വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്.

Follow us on :

More in Related News