Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

05 Mar 2025 19:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ, ഇ​ലക്ട്രോണിക്‌സ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് മാർച്ച് 11 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു. ഓപ്പൺ നോൺ പ്രയോറിറ്റി, പട്ടികജാതി എന്നീ വിഭാഗങ്ങളിൽ ഒന്നു വീതം ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം പരമാവധി 24000 രൂപ. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2551062, വൈസ് പ്രിൻസിപ്പൽ: 6238139057.



Follow us on :

More in Related News